Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Prices

Palakkad

ഇ​ന്ധ​ന​വി​ല​യ്ക്കൊ​പ്പം കൂ​ലി​യും ട്രാ​ക്ട​ർ വാ​ട​ക​യും ഉ​യ​ർ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

നെ​ന്മാ​റ: ഇ​ന്ധ​ന​വി​ല​യി​ലെ തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന​വ് കാ​ർ​ഷി​ക മേ​ഖ​ല​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഡീ​സ​ൽ​വി​ല ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ട്രാ​ക്ട​ർ വാ​ട​ക​യും പു​ല്ലു​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും വ​ർ​ധി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ​ക്കു കൃ​ഷി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കൂ​ടി.

കൃ​ഷി​യി​റ​ക്കു​ന്ന​തി​നും പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് ഉ​യ​ർ​ന്ന​ത് ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

ട്രാ​ക്ട​ർ വാ​ട​ക ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് മ​ണി​ക്കൂ​റി​ന് 200 രൂ​പ വ​ർ​ധി​ച്ച് 1200 രൂ​പ​യാ​യി ഉ​യ​ർ​ന്നു. റൊ​ട്ട​റേ​റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ർ​ഷി​ക ജോ​ലി​ക​ൾ​ക്ക് 1200 രൂ​പ​യി​ൽ നി​ന്നും 1500 രൂ​പ​യാ​യി ഉ​യ​ർ​ന്ന​തും ട്രാ​ക്ട​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മ​ഴ​യെ ആ​ശ്ര​യി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ റൊ​ട്ട​റേ​റ്റ​ർ ഘ​ടി​പ്പി​ച്ച ട്രാ​ക്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​മൊ​രു​ക്കു​ന്ന​ത്. ഇ​ന്ധ​ന​ച്ചെ​ല​വ് കൂ​ടി​യ​തോ​ടെ ട്രാ​ക്ട​ർ ഉ​ട​മ​ക​ൾ​ക്കും വാ​ട​ക വ​ർ​ധി​പ്പി​ക്കാ​തെ മ​റ്റു​മാ​ർ​ഗ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഒ​രു മ​ണി​ക്കൂ​ർ പു​ല്ലു​വെ​ട്ടു​ന്ന​തി​നു​ള്ള നി​ര​ക്ക് നി​ല​വി​ൽ 290 മു​ത​ൽ 310 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ അ​ത്യാ​വ​ശ്യ​മാ​യി വെ​ട്ടി​മാ​റ്റേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്.

ക​ർ​ഷ​ക​രി​ൽ പ​ല​രും ചെ​ല​വ് ല​ഘൂ​ക​രി​ക്കാ​ൻ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ല്ലു​വെ​ട്ട​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യോ വൈ​കി​ക്കു​ക​യോ ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ്. റ​ബ​ർ മേ​ഖ​ല​യി​ലും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം പ്ര​ക​ട​മാ​ണ്.

മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും പു​ല്ലു​വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന പ​തി​വു​കു​റ​ഞ്ഞ് റ​ബ​ർ ടാ​പ്പിം​ഗി​നും പ​രി​പാ​ല​ന​ത്തി​നും ആ​വ​ശ്യ​മാ​യ പ്ലാ​റ്റ്ഫോം ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ജോ​ലി​ക​ൾ ച​രു​ങ്ങി​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Latest News

Corehub Up